തൊഴിലവസരങ്ങളുടേയും തൊഴിൽ സുസ്ഥിരതയുടേയും കാര്യത്തിൽ യുഎഇ മുന്നിലെന്ന് റിപ്പോർട്ടുകൾ. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് അനുസരിച്ചാണ് യുഎഇ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയത്. വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (ഐഐഎംഡി) പ്രസിദ്ധീകരിക്കുന്ന വാർഷിക രേഖയാണ് ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നസ് റിപോർട്ട്.
2024 ലെ റിപ്പോർട്ട് അനുസരിച്ച് യുഎഇ രണ്ട് പ്രധാന സൂചികകളിൽ ഒന്നാം സ്ഥാനത്താണ്. തൊഴിലവസരങ്ങളിലും വ്യാവസായിക തർക്കങ്ങൾ പരിഹരിക്കുന്നതിലുമാണ് മുന്നിട്ടുനിൽക്കുന്നത്. കൂടാതെ ഇമിഗ്രേഷൻ നിയമങ്ങളിൽ യുഎഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതും തൊഴിലന്വേഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്.
ഓരോ രാജ്യങ്ങളുടേയും സാമ്പത്തിക ശേഷി, സർക്കാഡ കാര്യക്ഷമത, ബിസിനസ് ക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ മത്സരക്ഷമതയുടെ വിവിധ വശങ്ങൾ കണക്കിലെടുത്തും വിപുലമായ ഡാറ്റ സർവേകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. യു.എ.ഇയുടെ ആഗോള നേട്ടം സംരഭകർക്കും നിക്ഷേപകർക്കും തൊഴിൽ അന്വേഷകർക്കും പുതിയ അവസരങ്ങൾ തുറക്കുന്നതാണ്.