ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപനമാകും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേറ്റുതുടങ്ങിയത്. 27 പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ് കേന്ദ്രങ്ങൾ, രുചിവൈവിധ്യങ്ങളുടെ മഹാമേള എന്നിങ്ങനെ ഒട്ടേറെ ആകർഷണങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയത്.
ഗ്ലോബൽ വില്ലേജിലെ ഏറ്റവും പുതിയ വാർത്തകൾക്കും വിവരങ്ങൾക്കും https://www.globalvillage.ae സന്ദർശിക്കുക. എമിറേറ്റിലെ മറ്റുരണ്ട് പ്രധാന ശൈത്യകാല ആകർഷണങ്ങളായ ദുബായ് സഫാരി പാർക്ക് അടുത്ത മാസം 31-നും ദുബായ് മിറാക്കിൾ ഗാർഡൻ ജൂൺ രണ്ടിനും അടയ്ക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
1997 ജനുവരിയില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ എതിര്‍വശത്ത് ക്രീക്കിന് സമീപമായിരുന്നു ഗ്ലോബല്‍ വില്ലേജ് എന്ന ചെറിയൊരു ആദ്യമായി തുറന്നത്. അന്നവിടെയുണ്ടായിരുന്നത് വിവിധ രാജ്യങ്ങളുടെ ചെറിയ കിയോസ്‌കുകള്‍ മാത്രം. ആളുകളുടെ വരവ് കൂടിയതോടെ ദുബായ് വാഫി സിറ്റിക്ക് സമീപം ഊദ് മേത്തയിലാരുന്നു അഞ്ച് വര്‍ഷത്തോളം ഗ്ലോബല്‍ വില്ലേജ്. പ്രതീക്ഷിച്ചതിലുമേറെ ആളുകളുടെ വരവായതോടെ ഇവിടെനിന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന് സമീപത്തേക്ക് മാറ്റി. അതാണ് ഇന്നത്തെ ഗ്ലോബല്‍ വില്ലേജ്.