യുഎഇയിലെ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും

Date:

Share post:

2023-ന്റെ തുടക്കം മുതൽ യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ 3 നിയമങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള സമയപരിധി ജൂണിൽ അവസാനിക്കും. നിയമങ്ങൾ പാലിക്കാത്തപക്ഷം വലിയ തുക പിഴയായി നൽകേണ്ടിവരും.

50 മില്യണിലധികം ദിർഹം വരുമാനം നേടുന്ന, യോഗ്യതയുള്ള ഫ്രീ സോൺ കമ്പനികൾ ഉൾപ്പെടെ ജൂൺ 1 മുതൽ നിർബന്ധമായും ഓഡിറ്റഡ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യണം.

50 പേരോ അല്ലെങ്കിൽ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് നൈപുണ്യമുള്ള ജോലികളിൽ 1 ശതമാനം എമിറേറ്റികൾ ഉണ്ടായിരിക്കണമെന്ന നിയമം അടുത്തിടെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2022 അവസാനത്തോടെ കമ്പനികളിൽ ഉണ്ടായിരിക്കേണ്ട 2 ശതമാനം എമിറേറ്റൈസേഷന് പുറമേയാണിത്. ജൂൺ 30-ന് ഉള്ളിൽ ജോലിക്കെടുക്കാത്ത ഓരോ എമിറാറ്റിക്കും 42,000 ദിർഹം പിഴ കമ്പനിയിൽ നിന്നും ഈടാക്കും. 2026 വരെ പിഴകൾ പ്രതിവർഷം 1,000 ദിർഹം വർദ്ധിക്കും.

തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാനുള്ള അവസാന തീയതി ജൂൺ 30 ആണ്. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്ന ജീവനക്കാർ പിഴ അടയ്‌ക്കേണ്ടതായി വരും. ഈ ഇൻഷുറൻസ്, അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാൽ ജോലി നഷ്‌ടപ്പെടുന്ന സാഹചര്യത്തിൽ താമസക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...