ഐക്യരാഷ്ട്ര സഭയുടെ കോപ് 28 കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കും. യു.എ.ഇയിലെ ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30ന് ആരംഭിച്ച ഉച്ചകോടിയിൽ കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള സംയുക്ത പ്രഖ്യാപനങ്ങൾക്കായി യു.എ.ഇയുടെ അദ്ധ്യക്ഷതയിൽ 200ഓളം രാജ്യങ്ങളുമായി ചർച്ച തുടരുകയാണ്.
അടുത്ത ഉച്ചകോടിക്ക് അസർ ബൈജാൻ വേദിയാകും . പന്ത്രണ്ടു ദിവസം നീണ്ടുനിന്ന കോപ് 28 ഒട്ടേറെ നിർണ്ണായകമായ തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. ഒരു ലക്ഷത്തി പതിനായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ പങ്കെടുത്തത് .ഇതുവരെ ഉണ്ടായിട്ടിരുള്ളതിൽവച്ച് ഏറ്റവും വലിയ പങ്കാളിത്തമാണിത് .
ഇത്തവണത്തെ ഉച്ചകോടി വമ്പിച്ച വിജയമായി മാറിയെന്ന് കോപ് 28 പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു.