യുഎഇയിലെ പള്ളികൾ കൂടുതൽ ഹരിതാഭമാകുന്നു. രാജ്യത്തെ പള്ളികൾക്ക് ചുറ്റും 10,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് യുഎഇ സർക്കാർ ആരംഭിച്ചിരിക്കുന്നത്. പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതിയുടെ ഭാഗമായാണ് മസ്‌ജിദ് പരിസരങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.
കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാൻ്റ് ദി എമിറേറ്റ്സ് പദ്ധതിയുടെ ആരംഭിച്ചത്. പരിസ്ഥിതി മന്ത്രാലയം, ഇസ്ലാമിക-സകാത്ത് കാര്യ ജനറൽ അതോറിറ്റി എന്നിവ കൈകോർത്താണ് പള്ളികൾക്ക് ചുറ്റും പതിനായിരം മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.
കൃഷിയെയും, പരിസ്ഥിതിയെയും സംരക്ഷിക്കാൻ മാതൃക കാണിച്ച യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനോടുള്ള ആദരം കൂടിയാണ് ഈ പദ്ധതി.