സോഷ്യൽ മീഡിയ പ്രമോഷൻ്റേയും മറ്റും പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ സൃഷിടിച്ച് പാർട്ടം ടൈം ജോലി ഓഫർ ചെയ്യുന്നതിൽ തട്ടിപ്പെന്ന് റിപ്പോർട്ടുകൾ. ഒരു ടാസ്‌ക്കിന് പത്ത് ദിര്‍ഹം മുതൽ നാനൂറ് ദിര്‍ഹം വരെ പ്രതിഫലമായി നല്‍കുമെന്നും ഇതിലൂടെ പ്രതിദിനം 2,000 ദിര്‍ഹം വരെ സമ്പാദിക്കാമെന്നും വാട്സ് ആപ് സന്ദേശം അയച്ചാണ് ആളുകളെ കെണിയിൽ വീഴ്ത്തുന്നത്.
ഒഴിവുസമയം ഉപയോഗപ്പെടുത്തി യുടൂബ് ബ്ലോഗർമാരുടെ ദൃശ്യപരതയും ക്ലിക്ക്-ത്രൂ നിരക്കുകളും വർദ്ധിപ്പിക്കുന്നതിനും കമ്പനികളുടെ പ്രമോഷനുകൾക്കും സഹായിക്കുക എന്ന നിലയിലാണ് ആളുകളെ സമീപിക്കുന്നത്.
തൊഴിലന്വേഷകരും അധികവരുമാനം തേടുന്നവരുമാണ് തട്ടിപ്പിന് ഇരയാകുന്നത്. കൂടുതൽ വരുമാനം നേടുന്നതിന് ഫീസ് ഈടാക്കിയും ടാസ്കുകൾ പൂർത്തിയാക്കിയ ശേഷം ആളുകളെ ഒഴിവാക്കിയും മറ്റുമാണ് തട്ടിപ്പുകാർ ഗുണഭോക്താക്കളാകുന്നത്.
50 മുതൽ 75 വരെ അംഗങ്ങളുള്ള ചെറു ഗ്രൂപ്പുകളാണ് രൂപീകരിക്കുക. വിയോജിപ്പോ സംശയമോ ചൂണ്ടിക്കാണിക്കുന്നവരെ ഗ്രൂപ്പിൽനിന്ന് പുറത്താക്കും. വിദേശ നമ്പറുകളിൽനിന്നും മറ്റുമാണ് എസ് എംഎസ് സന്ദേശം എത്തുക.
പാർട്ട് ടെം ജോലി തട്ടിപ്പുകളുടെ പുതിയ രീതിയാണെന്നാണ് സൂചന. വഞ്ചനാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്നാണ് പൊതുജനങ്ങൾക്കുളള നിർദ്ദേശം