ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ്.
നവംബർ 27 വരെ യുഎഇ റീട്ടെയിൽ നിക്ഷേപകർക്കും നവംബർ 28 വരെ പ്രൊഫഷണൽ നിക്ഷേപകർക്കും സ്വന്തമാക്കാൻ അവസരമുണ്ടാകും. ഒരു ഷെയറിന് 1.50 ദിർഹം മുതൽ 1.60 ദിർഹം വരെയാണ് വില കണക്കാക്കിയിരിക്കുന്നത്. 5.24 ബില്യൺ ദിർഹത്തിനും 5.59 ബില്യൺ ദിർഹത്തിനും ഇടയിലായിരിക്കും മൊത്തം ഓഫറിംഗ് സൈസ് പ്രതീക്ഷിക്കുന്നത്.
അവസാന ഓഫർ വില നവംബർ 29-ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 3,493,236,093 ഓഹരികളാണ് ഓഫറിൽ ലഭ്യമാക്കുക. ഇത് കമ്പനി മൊത്തം ഇഷ്യൂ ചെയ്ത ഷെയർ ക്യാപിറ്റലിൻ്റെ 15 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്.