സൂപ്പർ മൂൺ എന്ന വിസ്മയം തെളിഞ്ഞു. യുഎഇയിലെ രാത്രി ഏഴ് മുതൽ ഒൻപത് മണിവരെ ഈ പ്രതിഭാസം കാണാൻ സാധിക്കും. ചന്ദ്രൻ ഭൂമിയുടെ അടുത്ത് എത്തുമ്പോൾ ആണ് സൂപ്പർ മൂൺ എന്ന പ്രതിഭാസം സംഭവിക്കുക.
സാധാരണ കാണുന്ന ചന്ദ്രനേക്കാൾ ഏഴ് ശതമാനം വലിപ്പമുള്ളതും 14 ശതമാനത്തോളം വെളിച്ചമുള്ളതും ആയിരിക്കും. സാധാരണയായി ഒരു വർഷത്തിൽ മൂന്ന് മുതൽ നാല് തവണ വരെയാണ് ഈ അപൂർവ പ്രതിഭാസം സംഭവിക്കുക. 2023 ഇൽ വാന നിരീക്ഷകർ പ്രവചിച്ച നാല് സൂപ്പർ മൂൺ പ്രതിഭാസങ്ങളിൽ ആദ്യത്തേതാണ് ഇന്ന് തെളിഞ്ഞത്.