അബുദാബിയിലെ 11 ഷോപ്പിംഗ് മാളുകളിൽ ഇനി സമ്മർ സെയിൽ ആഘോഷം. 90 ശതമാനം കിഴിവുകളുമായി ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മർ സെയിൽ ആരംഭിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ പ്രീമിയർ റീട്ടെയിൽ വിഭാഗമായ ലൈൻ ഇൻവെസ്റ്റ്മെന്റ്റ് ആൻഡ് പ്രോപ്പർട്ടി (LIP) ഇന്ന് ആരംഭിച്ച വാർഷിക പ്രചാരണം ജൂൺ 30 വരെ നീണ്ടുനിൽക്കും.
ട്രാവൽ പാക്കേജുകൾ, ഗോൾഡ് വൗച്ചറുകൾ, മൂന്ന് കാറുകളടങ്ങുന്ന മെഗാ സമ്മാനങ്ങൾ എന്നിവയും സമ്മർ സെയിലിൽ പങ്കെടുക്കുന്നവർക്ക് സ്വന്തമാക്കാൻ അവസരമുണ്ട്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 11 ഷോപ്പിംഗ് മാളുകളാണ് ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നത്.
ഒരു മാളിലെ ഏതെങ്കിലും സ്റ്റോറിൽ 200 ദിർഹമോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഷോപ്പർമാർക്ക് അവരുടെ രസീതുകൾ ഉപഭോക്തൃ സേവന ഡെസ്കിൽ ഹാജരാക്കണം. ഇതുവഴി തുടർച്ചയായി റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാനാകും. ഒരേ മാളിലെ വിവിധ സ്റ്റോറുകളിൽ നിന്നുള്ള 200 ദിർഹത്തിന്റെ ബില്ലുകൾ ഉപയോഗിച്ചും നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിയും. ഇനി കാത്തു നിൽക്കേണ്ട, ഷോപ്പിംഗ് ആരംഭിച്ചോളൂ.