സുൽത്താൻ അൽനെയാദി ഐഎസ്എസിൽ നടത്തിയത് 200-ലധികം നൂതന ഗവേഷണ പരീക്ഷണങ്ങൾ

Date:

Share post:

യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി ഇന്റർനാഷണൽ ബഹിരാകാശ നിലയത്തിൽ (ISS) നടത്തിയത് 200-ലധികം നൂതന ഗവേഷണ പരീക്ഷണങ്ങൾ. ISSലെ 6 മാസത്തെ ബഹിരാകാശ ദൗത്യത്തിനിടെ, സുൽത്താൻ അൽനെയാദി 10 അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളുമായി സഹകരിച്ച് ഏകദേശം 585 മണിക്കൂർ എടുത്താണ് 200 നൂതന ഗവേഷണ പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയത്.

യു.എ.ഇയിലെയും ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തെയും ഗവേഷകരെയും വിദ്യാർത്ഥികളെയും ദൗത്യത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നതിന് സഹായിക്കുന്നതിൽ ഈ പരീക്ഷണങ്ങൾ നിർണായകമാണ്.‌ പ്രോട്ടീൻ ക്രിസ്റ്റലൈസേഷൻ വളർച്ച, എപ്പിജെനെറ്റിക്‌സ്, രോഗപ്രതിരോധ സംവിധാനം, ഫ്ളൂയിഡ് ഡൈനാമിക്‌സ്, പ്ലാന്റ് ബയോളജി, ഹ്യൂമൻ ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, സ്ലീപ്പ് അനാലിസിസ്, റേഡിയേഷൻ, നൂതന പര്യവേക്ഷണ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളാണ് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്തിയത്.

6 മാസത്തെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം, അൽ നെയാദി സെപ്റ്റംബർ 4 ന് ഭൂമിയിലെത്തും. 7 മണിക്കൂർ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യത്തെ അറബ് വംശജൻ എന്നതുൾപ്പെടെ, ഈ ദൗത്യത്തിനിടെ അൽനെയാദി നിരവധി നേട്ടങ്ങങ്ങളാണ് കൈവരിച്ചത്.”എ കോൾ ഫ്രം സ്‌പേസ്” എന്ന പേരിൽ 19 വിദ്യാഭ്യാസ, കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ഇവന്റുകളിൽ അൽനെയാദി സംവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...