പ്രമേഹ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് യുഎഇ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ, രോഗപ്രതിരോധ , രോഗപ്രതിരോധ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമ. രോഗപ്രതിരോധത്തില്‍ മേഖലയിലെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ലോക പ്രമേഹ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര ഗവേഷണത്തിന്‍റേയും പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രമേഹ നിയന്ത്രണത്തിനായി ആരോഗ്യ നയ പരിപാടികൾ യുഎഇ നടപ്പാക്കിയിട്ടുണ്ട്.
പ്രമേഹത്തിനെതിരെയുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി നവീന മരുന്നുകളുടെ പരീക്ഷണങ്ങളും പുരോഗമിക്കുന്നുണ്ട്. ജീവിത ശൈലീരോഗമായ പ്രമേഹം യുവാക്കളിലും 20 വയസ്സിന് താഴെ പ്രായമുളളവരിലും കണ്ടുവരുന്നു. അതുകൊണ്ടുതന്നെ സ്കൂൾ വിദ്യാര്‍ത്ഥികളിലും ആവശ്യമായ ബോധവത്കരണം നടത്തുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിട്ട് രോഗബാധിതരുടെ എണ്ണം 6.8% ആയി കുറഞ്ഞെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രമേഹരോഗികളുടെ എണ്ണം കുറയ്ക്കാനായത് ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയര്‍ത്തി. തുടക്കത്തിൽതന്നെ രോഗം കണ്ടെത്തി ചികിത്സ നടത്തിയാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും ഗുരതരമാകുന്നത് തടയാനും സാധിക്കും.
മോശം ഭക്ഷണക്രമം, വ്യായാമ കുറവ്, ഭക്ഷണത്തില്‍ ഇലവര്‍ഗങ്ങളുടെ അഭാവം, പുകവലി തുടങ്ങിയവയൊക്കെ പ്രമേഹം പിടിപെടുന്നതിന്‍റെ പ്രധാന കാരണങ്ങളാണ്. വിവിധ രാജ്യങ്ങളുമായും സംഘടനകളുമായും സഹകരിച്ച് പ്രമേഹ നിയന്ത്രണം കൈവരിക്കുകയും രോഗികളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു.