യുഎഇയിൽ ഡെലിവറി റൈഡർമാർക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഈ മേഖലയിൽ ആദ്യമായി യുഎഇയിലെ അബുദാബിയിലാണ് പരിപാടി ആരംഭിച്ചത്.
തലാബത്തിന്റെ സഹകരണത്തോടെ അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ ട്രാഫിക് സേഫ്റ്റിക്കായുള്ള ടെക്‌നിക്കൽ കമ്മിറ്റി “യുവർ സമ്മർ വിത്ത് അസ്” പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
ഗതാഗത സുരക്ഷയ്‌ക്കായുള്ള സംയുക്ത സമിതിയുടെ കുടക്കീഴിൽ, ഡെലിവറി ഡ്രൈവർമാർക്കായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിശ്രമകേന്ദ്രങ്ങൾ നടപ്പിലാക്കുന്നത് ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഡെലിവറി ഡ്രൈവർമാർക്കായി അബുദാബിയിലെ പ്രധാന സ്ഥലങ്ങളിൽ മൊബൈൽ എയർ കണ്ടീഷൻഡ് ബസുകളും ഉണ്ടാകും.
قامت اللجنة الفنية للسلامة المرورية عن إطلاق مبادرة "صيفكم ويانا" بالتعاون مع شركة "طلبات" وتحت مظلة اللجنة المشتركة للسلامة المرورية حيث تتضمن المبادرة تنفيذ مناطق استراحة تعمل بالطاقة الشمسية لسائقي دراجات التوصيل والتي تعد الأولى من نوعها في المنطقة… pic.twitter.com/VFwtnCwVt4
— أبوظبي للتنقل | AD Mobility (@ad_mobility) July 3, 2023