അബുദാബിയിൽ ഹിന്ദു ക്ഷേത്രം തുറക്കുന്ന നടപടികളുടെ പുരോഗതി അവലോകനം ചെയ്ത് ഷെയ്ഖ് നഹ്യാൻ. BAPS ഹിന്ദു മന്ദിറിന്റെ തലവൻ സ്വാമി ബ്രഹ്മവിഹാരിദാസ് യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
യുഎഇയിലെ ഒമാൻ അംബാസഡർ ഡോ അഹമ്മദ് ബിൻ ഹിലാൽ അൽബുസൈദി, അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്ന സംഘടനയായ BAPS സ്വാമിനാരായണൻ സൻസ്തയുടെ ഉന്നത പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്താണ് ഈ പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത മണൽക്കല്ല് ഹിന്ദു ക്ഷേത്രം നിർമ്മാണത്തിലിരിക്കുന്നത്. സ്വാമി ബ്രഹ്മവിഹാരിദാസ് ഭൂമിയുടെ ചരിത്രപരമായ സമ്മാനത്തിന് നന്ദി പ്രകടിപ്പിക്കുകയും അബുദാബിയിൽ ഒരു ക്ഷേത്രം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 2024 ഫെബ്രുവരിയിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.