യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. യുഎഇ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടൻ സന്ദർശനത്തിലാണ്. ഇവിടെ വച്ചാണ് ഇപ്പോൾ വൈറലായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നേരത്തെ സന്ദർശനത്തിനിടെ കുട്ടികളുമായി ചിത്രങ്ങൾ എടുത്തതും സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
ഇരുവരും റസ്റ്റോറന്റിൽ മറ്റുള്ളവരുടെ കൂടെയിരുന്ന് ക്യാമറയ്‌ക്കായി പുഞ്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ഇരുവരുടെയും വസ്ത്രമാണ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നതിന് പിന്നിലുള്ള ഒരു കാരണം. പരമ്പരാഗത അറബ് വേഷത്തിന് പകരം ടീ ഷർട്ടും പാന്‍റസുമാണ് ദുബായ് ഭരണാധികാരിയുടെ വേഷം. ഷെയ്ഖ് അഹമ്മദ് സാധാരണ വസ്ത്രങ്ങളാണ് ധരിച്ചരിക്കുന്നത്.