യുഎഇയുടെ യുവജന മന്ത്രിയെ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അത് മറ്റാരുമല്ല, ദേശീയ നായകനും ബഹിരാകാശയാത്രികനുമായ സുൽത്താൻ അൽ നെയാദിയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബായ് ഭരണാധികാരി യുവജനമന്ത്രിയാകാൻ യുവാക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചത്. വിവിധ എമിറേറ്റുകളിൽ ആയിരക്കണക്കിന് അപേക്ഷകളാണ് അന്നെത്തിയത്. “യുവജനമന്ത്രിയാകുന്ന വ്യക്തി യുഎഇയെക്കുറിച്ച് അറിവുള്ളവനായിരിക്കണമെന്നും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധൈര്യവും ശക്തനുമായിരിക്കണം, കൂടാതെ മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവനായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,”വെന്നാണ് അന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്.
അപേക്ഷകൾ കുന്നുകൂടിയപ്പോൾ തന്നെ ഉയർന്നുവന്ന പേരാണ് സുൽത്താൻ അൽനെയാദിയുടേത്. കഴിഞ്ഞ വർഷം ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയാണ് സുൽത്താൻ അൽനെയാദി. “യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് സുൽത്താൻ അൽ നെയാദി. സുൽത്താൻ അൽ നെയാദി പുതിയ റോളിനുപുറമെ തന്റെ ശാസ്ത്രീയവും ബഹിരാകാശവുമായി ബന്ധപ്പെട്ടതുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത് തുടരുമെന്ന്, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പുതിയ ദൗത്യത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് സുൽത്താൻ അൽനെയാദിക്കായി പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. 42 കാരനായ സുൽത്താൻ കഴിഞ്ഞ വർഷം ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി എന്ന നിലയിലും അതുപോലെ തന്നെ 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് എന്ന നിലയിലും ചരിത്രം സൃഷ്ടിച്ചു, ഈ സമയത്ത്, അദ്ദേഹം ISS ൽ 585 മണിക്കൂർ എടുത്ത 200 പരീക്ഷണങ്ങളും നടത്തി യുഎഇയുടെ പേര് വാനോളം ഉയർത്തി.
نعلن عن تعيين سلطان النيادي وزير دولة للشباب في دولة الإمارات .
سلطان رائد فضاء .. وحاصل على الدكتوراة .. وخدم بلاده في السلك العسكري وفي قطاع الفضاء.. وخدم البشرية في المجال العلمي .. وأول عربي يمشي في الفضاء وأول عربي يقضي أطول مهمة فضائية عربية لمدة ٦ أشهر .. وهو من أقرب… pic.twitter.com/PcqfDaP968— HH Sheikh Mohammed (@HHShkMohd) January 6, 2024