ദുബായ് ഹോൾഡിംഗിൻ്റെ പോർട്ട്‌ഫോളിയോയിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ നഖീൽ, മെയ്‌ദാൻ എന്നിവയെ ഉൾപ്പെടുത്തിയതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ദുബായുടെ സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക സ്ഥാപനം ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കൂടുതൽ സാമ്പത്തിക കാര്യക്ഷമതയുള്ള ഒരു സ്ഥാപനം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും, അതിലൂടെ നമുക്ക് പ്രാദേശികമായും ആഗോളമായും മത്സരിക്കാനും ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും ദുബായ് സാമ്പത്തിക ദർശനം 2033 കൈവരിക്കുന്നതിന് ഞങ്ങളെ പിന്തുണയ്ക്കാനും കഴിയും.” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പുതിയ ദൗത്യത്തിലെ വർക്ക് ടീമിന് എല്ലാ ആശംസകളും എന്നും ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു