നന്മയുടെ കിരണമാകുന്നവരെ ആദരിക്കും; ‘ഹോപ്പ് മേക്കേഴ്‌സ്’ പുരസ്കാരത്തിന് ഒരു മില്യൺ ദിർഹം സമ്മാനം പ്രഖ്യാപിച്ചു

Date:

Share post:

സമൂഹത്തിനായി ചെയ്യുന്ന മാനുഷിക സംഭാവനകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ അംഗീകരിക്കുന്ന ‘ഹോപ്പ് മേക്കേഴ്‌സ്’ മത്സരത്തിൻ്റെ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ചു. ഹോപ്പ് മേക്കേഴ്‌സ് പുരസ്കാരത്തിന് ഒരു മില്യൺ ദിർഹം സമ്മാനമായി നൽകുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

ലാഭേച്ഛയില്ലാത്ത സാമൂഹിക പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ പ്രതീക്ഷയുടെ കിരണം പകരുന്നവരെ ആദരിക്കാനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ മാറ്റമുണ്ടാക്കാൻ സ്വന്തം സമയവും പരിശ്രമവും വിനിയോഗിക്കുന്ന പ്രതീക്ഷാദാതാക്കളെയാണ് ആദരിക്കുക.

തങ്ങളിലോ മറ്റുള്ളവരിലോ നന്മ കാണുന്ന ആർക്കും http://arabhopemakers.com എന്ന വെബ്‌സൈറ്റ് വഴി തങ്ങളെയോ മറ്റുള്ളവരെയോ നാമനിർദ്ദേശം ചെയ്യാമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള യോഗ്യതകൾ ഇവയാണ്:
• പ്രായോഗിക പരിചയം: അപേക്ഷിക്കുന്ന വ്യക്തി മുമ്പ് ഏതെങ്കിലും മാനുഷിക സേവനത്തിലോ സാമൂഹിക സേവനത്തിലോ പ്രവർത്തിച്ചിരിക്കണം.
• കഴിവുകൾ: വ്യക്തിക്ക് ജീവിതത്തെക്കുറിച്ച് നല്ല വീക്ഷണം ഉണ്ടായിരിക്കണം.
• ഭാഷ: ഭാഷ പരിജ്ഞാനം, വായന, എഴുത്ത് എന്നിവയിൽ പ്രാവീണ്യം നേടിയിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചു; 8 വർഷത്തിനിടെ സൗദിയിൽ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞു

റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചതിന്റെ ഭാ​ഗമായി സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ 8 വർഷത്തിനിടെ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞതായാണ് വിവരം. റിയാദിൽ സപ്ലെ ചെയിൻ...

പ്രവാസികൾക്ക് ആശ്വാസമാകാൻ ഇൻഡി​ഗോ; അബുദാബി – കോഴിക്കോട് സർവ്വീസ് 21ന് ആരംഭിക്കും

പ്രവാസികൾക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ എയർലൈൻ. അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസാണ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നത്. ഡിസംബർ 21 മുതലാണ് സർവീസ്...

ലോകത്തിലെ തിരക്കേറിയ ആറാമത്തെ വിമാനറൂട്ട്; ജനശ്രദ്ധ നേടി ദുബായ്-റിയാദ് സെക്ടർ

ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ട് എന്ന നേട്ടം സ്വന്തമാക്കി ദുബായ് - റിയാദ് സെക്ട‌ർ. 43.06 ലക്ഷം സീറ്റോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ...

ദുബായ് മെട്രോ ബ്ലൂ ലൈൻ പ​ദ്ധതി 2029 സെപ്റ്റംബർ 9ന് പൂർത്തിയാകുമെന്ന് ആർടിഎ

ദുബായ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ ബ്ലൂ ലൈൻ പദ്ധതി 2029 സെപ്റ്റംബർ 9ന് പ്രവർത്തനം ആരംഭിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)...