യുഎഇ പ്രസിഡൻ്റിന് ഫ്രാൻസിൽ ഊഷ്മള സ്വീകരണം; സഹകരണം ശക്തമാക്കാൻ ധാരണ

Date:

Share post:

ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് വ്യാഴാഴ്ച വൈകുന്നേരം പാരീസിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സുസ്ഥിര ബന്ധവും പൊതുവായ രാഷ്ട്രീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

യുഎഇയും ഫ്രാൻസും ശക്തവും ചരിത്രപരവുമായ പങ്കാളികളാണെന്നും വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ ചർച്ചതെയ്തെന്നും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ശൈഖ് മുഹമ്മദ് ഓർമ്മിപ്പിച്ചു.

സംസ്‌കാരം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ബഹിരാകാശം, പുനരുപയോഗ ഊർജം, നിക്ഷേപം, സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, നൂതന സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിൽ കൂടുതൽ സഹകരിക്കാനുള്ള വഴികളാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്.രാജ്യങ്ങൾക്കിടയിൽ സമാധാനം, സ്ഥിരത, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകഥയും പ്രാധാന ചർച്ചയായി. ഈ വർഷം അവസാനം യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ് 28 കാലാവസ്ഥാ സമ്മേളനത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

ഫ്രാൻസിൽ ഔദ്യോഗിത സന്ദർശനത്തിനെത്തിയ ശൈഖ് മുഹമ്മദിന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. നടന്ന മറ്റൊരു യോഗത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഷെയ്ഖ് മുഹമ്മദിനെ മാക്രോൺ സ്വാഗതം ചെയ്തു. ശൈഖ് മുഹമ്മദ് ഇമ്മാനുവൽ മാക്രോണിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.12 മാസത്തിനുള്ളിൽ ശൈഖ് മുഹമ്മദിൻ്റെ ഫ്രാൻസിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത് .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...