അന്തരിച്ച യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സംസ്കാരം അബുദാബിയിലെ അൽ ബത്തീൻ സെമിത്തേരിയിൽ നടന്നതായി ഔദ്യോഗിക വാർത്താ ഏജൻസി വാം അറിയിച്ചു.
അബുദാബി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് മസ്ജിദിൽ സംസ്കാര പ്രാർത്ഥന നടത്തി. അന്തരിച്ച ശൈഖ് ഖലീഫയ്ക്ക് സർവ്വശക്തനായ അല്ലാഹു ശ്വാശ്വത സമാധാനം നൽകണമെന്നും അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖിക്കുന്ന എല്ലാവർക്കും അല്ലാഹു
ആശ്വാസം പ്രദാനം ചെയ്യണമെന്നും പ്രാർത്ഥ ചൊല്ലി. .
അൽ നഹ്യാൻ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
ശൈഖ് മുഹമ്മദ് അൽ നഹ്യാൻ കുടുംബത്തിലെ അംഗങ്ങൾ അബുദാബി അൽ ബതീൻ സെമിത്തേരിയിലെ അന്ത്യ വിശ്രാമ സ്ഥലംവരെ ശൈഖ് ഖലീഫയുടെ ശരീരത്തെ അനുഗമിച്ചു.
അതേസമയം മഗ്രിബ് നമസ്കാരത്തിന് ശേഷം രാജ്യവ്യാപകമായി പള്ളികളിൽ നടന്ന മയ്യത്ത് നിസ്കാരത്തിൽ യുഎഇയിലെ പൗരന്മാരും താമസക്കാരും പങ്കുചേർന്നു.
ഇന്ന് മുശ്രിഫ് പാലസിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് എമിറേറ്റ്സിലെ ഭരണാധികാരികളുടേയും മുതിർന്ന ഉദ്യോഗസ്ഥരുടേയും അനുശോചനം സ്വീകരിക്കും.