യുഎഇയിൽ കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സായിദ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 9 സൈനികരെയാണ് സന്ദർശിച്ചത്. എല്ലാവരും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ഷെയ്ഖ് ഹംദാൻ ആശംസിച്ചു.
കഴിഞ്ഞ 24ന് ഉണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇവരിൽ രണ്ടുപേരുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് അജ്മാനിൽ സംസ്കരിച്ചു. മരിച്ചവരുടെ കുടുംബത്തോട് ഷെയ്ഖ് ഹംദാൻ അനുശോചനവും രേഖപ്പെടുത്തി.
സായുധ സേനയിലെ ധീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾ എന്നും നമ്മുടെ ഹൃദയത്തിലും മനസ്സിലും നിലനിൽക്കുമെന്നും രാഷ്ട്രത്തിനായുള്ള ഉദാത്ത സേവനത്തിന് അവർ മാതൃകയായി തുടരുന്നുവെന്നും ഷെയ്ഖ് ഹംദാൻ നേരത്തേ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc