ദുബായ് ഡിജിറ്റൽ ക്ലൗഡ് പദ്ധതി ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം .
ലോകത്തെ മുൻനിരയിലുള്ളതും കാര്യക്ഷമവും വിശ്വസനീയവുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ദുബായിലെ ഡിജിറ്റൽ ക്ലൗഡ് പദ്ധതി.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ ഡിജിറ്റൽ വിഭാഗമായ ഡിജിറ്റൽ ദേവയുടെ ഉപസ്ഥാപനമായ ഡിജിറ്റൽ ദുബായ്, മൈക്രോസോഫ്റ്റ്, മോറോ ഹബ് എന്നിവ സഹകരിച്ചാണ് ദുബായ് ഡിജിറ്റൽ ക്ലൗഡ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച പങ്കാളിത്ത കരാറുകളിൽ ഷെയ്ഖ് ഹംദാൻ ഒപ്പുവച്ചു. നഗരത്തെ ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ പ്രഭവകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ ദുബായ് മുന്നോട്ട് പോകുന്നുവെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.