ഷാർജ ടാക്സി ലിമോസിൻ സർവീസിനായി ചൈനീസ് സ്കൈവെൽ ഇലക്ട്രിക് വാഹനങ്ങൾ പരീക്ഷിച്ചു തുടങ്ങി. ഈ വർഷം ആദ്യം, ദുബായ് ടാക്സി കോർപ്പറേഷൻ സ്കൈവെൽ എസ്യുവി മോഡലിന്റെ മൂന്ന് മാസത്തെ പരീക്ഷണം പ്രഖ്യാപിച്ചിരുന്നു.
സ്കൈവെൽ ET5 എസ്യുവി 520 കിലോമീറ്റർ പരിധി നൽകുന്നു, 40 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. ജൂൺ ആദ്യം ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ച ടെസ്റ്റുകൾ, സ്കൈവെല്ലിന്റെ സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അതിന്റെ ഗുണനിലവാരം വിലയിരുത്തും.
2050 ഓടെ അമ്പത് ശതമാനം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് യുഎഇ പദ്ധതിയിടുന്നതെന്ന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ അൽ മസ്റൂയി കഴിഞ്ഞ ആഴ്ച പറഞ്ഞു. രാജ്യത്തുടനീളം ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ഒരു പുതിയ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.2050ഓടെ കാർബൺ രഹിത പൊതുഗതാഗതം കൈവരിക്കുക എന്ന ഷാർജയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പരീക്ഷണം.എല്ലാ കാറുകളും പരിസ്ഥിതി സൗഹൃദ മാർഗങ്ങളാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി 2022 അവസാനത്തോടെ 60 ശതമാനം വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റുമെന്ന് ഷാർജ ടാക്സി ഒക്ടോബറിൽ പ്രഖ്യാപിച്ചു.