ഷാർജ സഫാരിയിലേക്ക് പുതിയ അതിഥികളായെത്തിയത് അറുപത്തിയൊന്ന് മൃഗങ്ങൾ. ഈ സീസണിൽ പാർക്ക് സന്ദർശിക്കുന്നവർക്ക് അവരെ കാണാൻ കഴിയും.
ഷാർജയിലെ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) ആണ് മൃഗങ്ങളുടെ കൂട്ടത്തെ പാർക്കിലേക്ക് കൊണ്ടുവന്നത്. ജൈവവൈവിധ്യം, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുക,”എന്നതാണ് ലക്ഷ്യമെന്ന് EPAA ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള കൂടുതൽ മൃഗങ്ങളെ കാണാൻ ഇതുവഴി സന്ദർശകർക്ക് അവസരം ലഭിക്കും. ഷാർജ സഫാരിയുടെ ഈ മൂന്നാം സീസൺ – സെപ്റ്റംബർ 21-നാണ് ആരംഭിച്ചത്. ഷാർജ സഫാരിയിലെ മൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പ്രജനന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒരു കൂട്ടം വിദഗ്ധ മൃഗഡോക്ടർമാരുടെ മേൽനോട്ടത്തിൽ മൃഗങ്ങൾക്ക് വിപുലമായതും ക്രമവുമായ വൈദ്യ പരിചരണവും നൽകുന്നു.