ഇനി പുത്തൻ കാഴ്ചകൾ, ഷാർജ സഫാരി പാർക്ക്‌ വ്യാഴാഴ്ച തുറക്കും

Date:

Share post:

വേനൽ ഇടവേളയ്ക്കു ശേഷം ഷാർജ സഫാരി പാർക്ക് വ്യാഴാഴ്ച തുറക്കും. 2021ൽ ആരംഭിച്ച പാർക്കിന്‍റെ മൂന്നാം സീസണാണ്​ ഇത്തവണ ആരംഭിക്കുന്നത്.​ആഫ്രിക്കയ്ക്ക്​ പുറത്തെ ​ഏറ്റവും വലിയ സഫാരി പാർക്ക്​ എന്ന ഖ്യാതി ഷാർജ സഫാരി പാർക്കിനാണ്. ഇത്തവണ പാർക്കിൽ പുതുമയുള്ള കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

ദൈദിലെ അൽ ബ്രൈദി സംരക്ഷിത മേഖലയിലെ എട്ട്​ സ്ക്വയർ കി.മീ വിസ്തീർണമുള്ള സ്ഥലത്താണ്​ സഫാരി സ്ഥിതി ചെയ്യുന്നത്​. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കിയ ആഫ്രിക്കൻ പക്ഷികളെയും മൃഗങ്ങളെയും കുറിച്ചുള്ള പ്രത്യേക പ്രദർശനം ഇത്തവണത്തെ പുതുമയുള്ള അനുഭവം ആയിരിക്കും​.

മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വന അന്തരീക്ഷത്തിലാണ് പാർക്ക്​. 12 വർഗങ്ങളിൽ ഉൾപ്പെട്ട അമ്പതിനായിരത്തിലേറെ ജീവികളാണ് ഇവിടെയുള്ളത്. മാത്രമല്ല ഇത്തവണ ജീവികളുടെ എണ്ണം വർധിപ്പിച്ചിട്ടുമുണ്ട്​. കൂടാതെ ആഫ്രിക്കൻ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ജീവജാലങ്ങളുടെ സാന്നിധ്യവും പാർക്കിനെ ആകർഷണീയമാക്കുന്നു. സിംഹം, ജിറാഫുകൾ, ആനകൾ എന്നിവ ഇതിൽ ഉൾപ്പെടും.

അതേസമയം സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാൽനടയായി കറങ്ങുന്നതിനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്. വേനൽക്കാലത്ത് മൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഷാർജ സഫാരി അടച്ചിട്ടത്. ചൂട് കുറഞ്ഞു തുടങ്ങിയതോടെ വീണ്ടും തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...