മലീഹ പാടത്ത് വിളവെടുപ്പുത്സവം; ആദ്യദിനം ഷാർജ സുൽത്താൻ നേരിട്ടെത്തി

Date:

Share post:

ഷാർജ മലീഹ പാടത്ത് ഗോതമ്പ് വിളവെടുപ്പുത്സവത്തിന് തുടക്കം. ആദ്യദിനം വിളവെടുക്കുന്നത് നേരിൽ കാണാൻ ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൌൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി. കഴിഞ്ഞ നവംബറിൽ സുൽത്താൻ നേതൃത്വത്തിൽ വിത്തെറിഞ്ഞ ഗോതമ്പു ചെടികളാണ് നൂറുമേനിയായി കൊയ്യുന്നത്.

യന്ത്ര സഹായത്തോടെയാണ് നാനൂറ് ഏക്കറിലെ വിളവെടുപ്പ്. വരും ദിവസങ്ങളിലും വിളവെടുപ്പ് തുടരും.മലീഹ പാടത്തെത്തിയ സുൽത്താൻ വിശിഷ്ടാഥിതികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വിളവെടുപ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.നാല് മാസം കൊണ്ടാണ് ഗോതമ്പ് ചെടികൾ വിളവെടുപ്പിന് പാകമായത്.

മരുഭൂമിയിൽ ഗോതമ്പ് വിളയിക്കുക എന്ന ദീർഘവീക്ഷണത്തോടെയുളള സുൽത്താൻ്റെ പദ്ധതിയാണ് വിജയം കാണുന്നത്.13 കിലോമീറ്റർ അകലെനിന്ന് കൺവെയർ ലൈൻ വഴിയാണ് ഫാമിലേക്ക് വെള്ളം എത്തിച്ചത്. പദ്ധതിക്കായി ഒരു അത്യാധുനിക ജലസേചന സ്റ്റേഷൻ സ്ഥാപിക്കുകയും ദിവസം മുഴുവൻ 60,000 ക്യുബിക് മീറ്റർ വരെ വെള്ളം ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകളിലൂടെ ഗോതമ്പ് ഫാമിലേക്ക് വെള്ളം എത്തിക്കുകയുമാണ് ചെയ്തത്. കൃഷി വകുപ്പിൻ്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു പരിചരണം.

ഒന്നാം ഘട്ട പദ്ധതിയുടെ വിജയത്തോടെ ഗോതമ്പ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. 2024-ഓടെ 880 ഹെക്ടറായി വികസിപ്പിക്കും. 2025-ഓടെ 1,400 ഹെക്ടറിൽ വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. ഒരോ വർഷവും യുഎഇ 1.7 ദശലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്.മലീഹ പാടത്തെ കൃഷി വിജയം കാണുന്നതോടെ ഗോതമ്പ് ഇറക്കുമതിയുടെ അളവ് കുറയ്ക്കുന്നതിനും പ്രാദേശിക വിപണി സജീവമാക്കുന്നതിനും വഴി തെളിയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...