ഇത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങി ഷാർജ. മെഗാ പ്രോജക്ടിന്റെ ലോഞ്ചിംഗ് ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പങ്കെടുത്തു.
ഷാർജ സർവകലാശാലയ്ക്ക് സമീപം നിർമിക്കുന്ന ഈ സ്റ്റേഷൻ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ ശൃംഖലയുടെ പ്രധാന ട്രാക്ക് ഷാർജയിലെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത് മൂലം ഇത്തിഹാദ് ട്രെയിനിൻ്റെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 14,000 ആയി ഉയരുമെന്നും കണക്ക് കൂട്ടുന്നു.
പദ്ധതിയുടെ കരാറിൽ ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്കും ട്രൈസ്റ്റാർ എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ ചെയർമാൻ നാജി അൽ ഹർത്തിയും ഒപ്പുവച്ചു.
حضور الإعلان عن ربط المسار الرئيسي لـ"قطار الاتحاد"بمحطة الركاب المستقبلية في الشارقة
Attending the announcement event of linking the main track of the Etihad Rail to the future passenger station in Sharjah pic.twitter.com/g5cj63S0OE— HH Sheikh Dr. Sultan (@HHShkDrSultan) March 6, 2024