ഡ്രൈവിംഗ് ലൈസൻസ്, ഷാർജ പോലീസ് ‘ വൺ ഡേ ടെസ്റ്റ്’ സംരംഭം പ്രഖ്യാപിച്ചു 

Date:

Share post:

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കായി ഷാർജ പോലീസ് ‘വൺ ഡേ ടെസ്റ്റ്’ എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവിൽ ടെസ്റ്റുകൾ സംയോജിപ്പിച്ച് ഒരേ ദിവസം തന്നെ പരീക്ഷകൾ നടത്താൻ അപേക്ഷകരെ ഈ സംരംഭം അനുവദിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. നാഷണൽ സർവീസ് റിക്രൂട്ട്‌മെന്റുകൾക്കും ഹൈസ്‌കൂൾ ബിരുദധാരികൾക്കും വേണ്ടിയാണ് ഏകദിന ടെസ്റ്റ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം ഈ സംരംഭം സെപ്റ്റംബറിൽ അവസാനിക്കും. കൂടാതെ ഇലക്‌ട്രോണിക്, ഓൺ-സൈറ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സർവീസ് നടത്തുകയെന്നും മെക്കാനിക്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് എൽ-കെ പറഞ്ഞു.

ആദ്യ ഘട്ടം ഇലക്‌ട്രോണിക് രീതിയിലായിരിക്കും നടക്കുക. ഇതിന് നേരിട്ട് ഹാജരാകേണ്ടതില്ല. എം.ഒ. ഐ (ഇന്റീരിയർ മന്ത്രാലയം) ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു അപേക്ഷകന് പുതിയ ഡ്രൈവിംഗ് ലൈസൻസിനായി ഒരു ഫയൽ തുറക്കാൻ സാധിക്കും. അതേസമയം തിയറി പരീക്ഷ ഓൺലൈനിൽ വിജയിച്ച ശേഷം മാത്രമേ അപേക്ഷകന് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ കഴിയൂ. അതിൽ പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നു. അതിനുശേഷം അന്തിമ പരീക്ഷാ തീയതിയിൽ ഒരേ ദിവസം പ്രിലിമിനറി, സിവിൽ പരീക്ഷകൾ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...