ഷാർജയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുജറാത്ത് വഡോദര സ്വദേശികളാണ് മരിച്ചവന്ന് സ്ഥിരീകരിച്ചു.കഴുത്തുഞെരിച്ചും വിഷം നൽകിയുമായ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതെന്ന് പൊസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
ഭാര്യയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും. കുട്ടികളുടെ കഴുത്തിൽ മുറിപ്പാടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയെയും നാല്, എട്ട് വയസ്സുള്ള രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് 11 നില കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കുയായിരുന്നു. ഷാർജ ബുഹൈറയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ വിവരം യുവാവിൻ്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യക്കുറിപ്പിൽ നിന്നാണ് പൊലീസ് അറിഞ്ഞത്. പിന്നീടുളള പരിശോധനയിൽ താമസ സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലുള്ള ഇവരുടെ കുടുംബവുമായി ഷാർജ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുബൈയിലെ പ്രശസ്തമായ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ ഡയറക്ടറാണ് ഇയാൾ. സ്ഥാപനത്തിലെ ജീവനക്കാരെയും സുഹ്യത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയൊ മറ്റ് പ്രശ്നങ്ങളൊ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതേ സമയം യുവാവിൻ്റെ മൃതദേഹം യുഎഇയിൽതന്നെ സംസ്കരിക്കാനാണ് നീക്കങ്ങൾ.