മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ഷാർജ ഭരണാധികാരികൾ

Date:

Share post:

ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ (എസ്‌ഇസി) ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എസ്‌ഇസി ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ പ്രതിവാര യോഗം ചേർന്നു.

എക്സിക്യൂട്ടീവ് കൗൺസിൽ യോ​ഗത്തിൽ മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങളിലും മതപരമായ പൊതുപരിപാടികൾക്കും പുതിയ നിയന്ത്രണം ഇറക്കി. പള്ളികൾക്കുള്ളിൽ നിരോധിച്ചതും നിയന്ത്രിച്ചതുമായ പ്രവൃത്തികൾ പൂർണമായും തടയും. മതപരമായ പരിപാടികൾക്ക് അനുമതി എടുക്കുന്നതിനുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു.

ഖുർആൻ, ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾ എന്നിവ അച്ചടിക്കുന്നതിനുള്ള മുൻകൂർ അനുമതി സംബന്ധിച്ചും നിയന്ത്രണത്തിൽ പറയുന്നു. പള്ളി നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം. പൊതു സ്വകാര്യ മുസല്ലകളുടെ സംഘാടനം, നിയമ ലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ, ഭരണപരമായ നടപടികൾ, കണ്ടുകെട്ടൽ എന്നവയിലും പുതിയ മാനദണ്ഡങ്ങൾ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...