രജിസ്ട്രേഷനും ഷിപ്പിംഗ് സേവനങ്ങൾക്കുമായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ തുടങ്ങി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് (SFD). യുഎഇയിലെ ഏറ്റവും വലിയ പേയ്‌മെന്റ് അഗ്രഗേഷൻ പ്ലാറ്റ്‌ഫോമായ “തഹ്‌സീൽ”, MBME ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. ഉപഭോക്താക്കൾക്ക് പോർട്ടൽ വഴി 24 മണിക്കൂറും സേവനം ലഭ്യമാകും.
ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ് റാഷിദ് ബിൻ സഖർ അൽ ഖാസിമി, “തഹ്‌സീൽ”, MBME എന്നിവയുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷാർജ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ് സേവനത്തിന്റെ ഉദ്ഘാടനം നടത്തിയത്.
അവരുടെ പരിശ്രമവും സമയവും ചെലവും കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സമയലാഭവവും അതുവഴി കാര്യക്ഷമമായി സേവനം നൽകുന്നതിനും ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം.