ഷാർജ എമിറേറ്റ്സ് റോഡിൽ (E611) അൽ ബുദയ്യ ഇൻ്റർചേഞ്ചിന് സമീപം ഇന്ന് മുതൽ മെയ് 28 മുതൽ മെയ് 30 വ്യാഴാഴ്ച വരെ താൽക്കാലിക ഗതാഗതം വഴിതിരിച്ചു വിടും. എനർജി ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ മന്ത്രാലയമാണ് (MOEI) ഇക്കാര്യം ഓർമിപ്പിച്ചത്.
ഷാർജയിൽ നിന്ന് വരുകയും ദുബായിലേക്ക് പോകുകയും ചെയുന്ന സർവീസ് റോഡിന്റെ വലത് പാതയായിരിക്കും അടച്ചിടുക. വാഹനമോടിക്കുന്നവർ ദിശാസൂചനകളും വേഗപരിധിയും പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.