ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ മലയാളം എഴുത്തുകാർ പങ്കെടുക്കുക.
നാളെ (ശനി) രാത്രി 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിൽ നോവലിസ്റ്റ് വിനോയ് തോമസ് വായനക്കാരും ജനങ്ങളുമായി സംവദിക്കും. രാത്രി 8.15 മുതൽ 9.15 വരെ ബുക്ക് ഫോറം ഒന്നിൽ ഇന്റലക്ച്വൽ ഹാളിൽ കവികളായ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുക്കുന്ന കാവ്യസന്ധ്യയുണ്ടാകും.
നയതന്ത്ര വിദഗ്ദ്ധൻ ടി.പി ശ്രീനിവാസൻ സമാപന ദിവസമായ ഞായറാഴ്ച വൈകിട്ട് 6 മുതൽ 7 വരെ ബുക്ക് ഫോറം മൂന്നിൽ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന കൃതിയെ അടിസ്ഥാനമാക്കി പ്രസംഗിക്കും.