43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. ‘തുടക്കം ഒരു പുസ്‌തകം’ എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.
112 രാജ്യങ്ങളിൽ നിന്നുള്ള 2,522 പ്രസാധകരും പ്രദർശകരും പുസ്തക മേളയിൽ പങ്കെടുക്കും. 400ലധികം എഴുത്തുകാർ മേളയിൽ സംബന്ധിക്കും. 63 രാജ്യങ്ങളിൽ നിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1,357 സാംസ്കാരികപരിപാടികൾ, 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകൾ തുടങ്ങിയവയും പരിപാടിയിലുണ്ടാകും.
എല്ലാ പ്രായക്കാർക്കുമായി 600 വർക്ക്ഷോപ്പുകളും ഒരുക്കും. ഇതിൽ വിദഗ്‌ധരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി ബുക്കുചെയ്ത എക്സ്ക്ലൂസീവ് വർക്ക് ഷോപ്പുകളുമുണ്ടായിരിക്കും.