43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്.
ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നടക്കുക. ‘തുടക്കം ഒരു പുസ്‌തകം’ എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. മൊറോക്കോയാണ് ഇത്തവണത്തെ അതിഥിരാജ്യം. 112 രാജ്യങ്ങളിൽ നിന്നുള്ള 2,522 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്.
63 രാജ്യങ്ങളിൽ നിന്നുള്ള 250 അതിഥികൾ നയിക്കുന്ന 1,357 സാംസ്കാരികപരിപാടികൾ, 17 അന്താരാഷ്ട്ര ഷെഫുമാരുടെ നേതൃത്വത്തിലുള്ള ലൈവ് പാചക സെഷനുകൾ തുടങ്ങിയവയും പരിപാടിയിലുണ്ടാകും. ഒട്ടേറെ കല, സാംസ്‌കാരിക പരിപാടികളുമുണ്ടാകും. 400ലധികം എഴുത്തുകാർ മേളയിൽ സംബന്ധിക്കും.