2025 ജനുവരി 1 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കാനൊരുങ്ങി ഷാർജ മുനിസിപ്പാലിറ്റി. പുതിയ നിയമം അനുസരിച്ച്, ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് പാർക്കിംഗ് ഫീസ് ഈടാക്കുക.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു ഇടങ്ങൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പണമടച്ചുള്ള പാർക്കിംഗ് നടപ്പിലാക്കാനുള്ള തീരുമാനം.
വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ, ആഴ്ചയിലുടനീളം ഫീസ് ബാധകമാകുന്ന ചില പ്രദേശങ്ങൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. പൊതു അവധി ദിനങ്ങളും വാരാന്ത്യങ്ങളും ഉൾപ്പെടെ ആഴ്‌ചയിലെ എല്ലാ ദിവസങ്ങളിലും പാർക്കിംഗ് ഫീസിന് വിധേയമായ സോണുകൾ ഏതൊക്കെയാണെന്ന് ജനങ്ങൾക്ക് മനസിലാകുന്നതിനായി നഗരത്തിലുടനീളം നീല സൈൻബോർഡുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.