ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി 1ന് പുതുവത്സര പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും പുതുവർഷത്തിൽ മാനവ വിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഒഴികെയുള്ള ജീവനക്കാർക്ക് അവധിക്ക് ശേഷം സാധാരണ ജോലി സമയം ജനുവരി 2ന് പുനരാരംഭിക്കും.
ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം ജനുവരി 1ന് യുഎഇയിലെ പൊതു – സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതുവത്സര പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.