സ്കൂൾ തുറക്കാറായതെടെ ഉയര്‍ന്ന സ്കൂൾ ബസ് ഫീസില്‍നിന്ന് രക്ഷതേടാനുളള മാര്‍ഗ്ഗങ്ങൾ തേടുകയാണ് ഷാര്‍ജയിലെ രക്ഷിതാക്കൾ. എന്നാല്‍ അനധികൃത വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിച്ചാല്‍ പിടിവീഴുമെന്ന് മുന്നറിയിപ്പ്.
സ്വകാര്യ വാഹനങ്ങളില്‍ സ്കൂൾ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതിയില്ല . യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾക്ക് പ്രത്യേക പെര്‍മിറ്റും ആവശ്യമാണ്്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 10,000 ദിര്‍ഹം വരെ പിഴ ഈടാക്കകുയും ചെയ്യുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. അപകടമുണ്ടായാല്‍ ഡ്രൈവര്‍ തടവിലാകുമെന്ന് നിയമവിദഗ്ദ്ധരും പറയുന്നു.
ചില രക്ഷിതാക്കാൾ തങ്ങളുടെ കുട്ടികൾക്കൊപ്പം മറ്റുകുട്ടികളേയും സ്വകാര്യവാഹനത്തില്‍ സ്കൂളിലെത്തിക്കാറുണ്ട്. ഊഴമനുസരിച്ച് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലെത്തിക്കുന്ന പ്രവണതയുമുണ്ട്. എന്നാല്‍ ഇത്തരം സംവിനധാനങ്ങൾ ഏര്‍പ്പെടുത്തുന്നതും നിമയലംഘനമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
400 മുതല്‍ 700 വരെയാണ് സാധാരണ സ്കൂളുകൾ ബസ് ഫീസായി ഈടാക്കുന്നത്. ചില സ്കൂളുകൾ അമിത ഫീസ് ഈടാക്കുന്നുണ്ടെന്നും അനുവദനീയമായതിലും കൂടുതല്‍ കുട്ടികളെ ബസ്സില്‍ കയറ്റുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്. ഇത്തരം സ്കൂളുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും പരിശോധനകൾ കര്‍ക്കശമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.