ദുബായിലെ വിദ്യാർത്ഥികൾക്ക് പിസിആർ ടെസ്റ്റിൽ ഇളവ്; ഇതര എമിറേറ്റുകളിൽ നിർബന്ധം

Date:

Share post:

ദുബായ് എമിറേറ്റിലെ വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ കോവിഡ് ആര്‍ടി- പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കേണ്ടതില്ലെന്ന് അറിയിപ്പ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കോവിഡ് -19 രോഗികളായ വിദ്യാർത്ഥികളെ 10 ദിവസത്തേക്ക് ക്വാറന്റൈനിൽ ആക്കണമെന്നും ഇൻഡോർ ഏരിയകളിൽ മാസ്ക് നിർബദ്ധമാണെന്നും സ്കൂളുകൾക്ക് അയച്ച സർക്കാറിൽ പറയുന്നു. സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണെന്നും നിർദേശമുണ്ട്.

അതേ സമയം ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളിൽ ഇളവ് അനുവദിച്ച് ഉത്തരവ് വന്നിട്ടില്ല. 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർ ഉൾപ്പടെയുളള സ്കൂൾ ജീവനക്കാർക്കും 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിസർട്ട് ഹാജരാക്കണം. ഹൊസ്ൻ ആപ്പിൽ കോവിസ് ഗ്രീൻ പാസ് ഉളള രക്ഷിതാക്കൾക്ക് മാത്രമേ സ്കൂൾ അങ്കണത്തിൽ പ്രവേശിക്കാൻ കഴിയൂ എന്നും വ്യവസ്ഥയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...