തീവ്രവാദ സംഘടനകളെ വിലക്കണം; സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Date:

Share post:

തീവ്രവാദ സംഘടകളെ എന്നും എതിര്‍ക്കുന്ന നിലപാടാണ് മുസ്ലീംലീഗ് സ്വീകരിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തീവ്രവാദ സംഘടനകളെ വിലക്കേണ്ടത് സര്‍ക്കാര്‍ ചെയ്യേണ്ടത് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് എല്ലാ തീവ്രവാദ സംഘടകൾക്കും ഒരുപോലെ ബാധകമാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ദുബായ് സന്ദര്‍ശനത്തിനിടെ മാധ്യമങ്ങൾക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും മാറ്റിവയ്ക്കാനാകില്ലെന്നും, മുസ്ലീംലീഗ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം അതാണെന്നും സാദിഖലി ശിഹാബ് തങ്ങൾ സൂചിപ്പിച്ചു.

സമാധാനവും ബഹുസ്വരതയും സംരക്ഷിക്കേണ്ട കാലമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ ക‍ഴിഞ്ഞ ദിവസം കെഎംസിസി അബുദാബിയില്‍  സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതിനിടെ സാദിഖലി ശിഹാബ് തങ്ങൾ യുഎഇ ഗോൾഡന്‍ വിസയും സ്വന്തമാക്കി. എമിഗ്രേഷന്‍ ഡയറക്ടറാണ് ഗോൾഡന്‍ വിസ കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...