യു.എ.ഇയിലെ വാടകനിരക്കുകൾ ഉയരുന്നത് പ്രവാസികളായ താമസക്കാരെ ബാധിക്കുന്നതായി റിപ്പോർട്ടുകൾ. അഞ്ച് മുതൽ 20 ശതമാനം വരെ വാടക ഉയരുന്നതായാണ് കണക്കുകൾ. കോവിഡിന് ശേഷം ദുബായിലെ വാടക ഉയർന്നതിനാൽ ഷാർജ , അജ്മാൻ എമിറേറ്റുകളിലേക്ക് നീങ്ങിയവരേയും വാടക വർദ്ധന പ്രതസന്ധിയിലാക്കുന്നുണ്ട്.
യുഎഇയിലെ വാടക നിരക്കുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാർജ,അജ്മാൻ മേഖലകളിലും സമാന സ്ഥിതിയാണെന്നും ഈമാൻ പ്രോപ്പർട്ടീസ് സ്ഥാപകൻ റൈഫ് ഹസ്സൻ ഇക്കേരി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൊക്കേഷൻ, കെട്ടിടത്തിൻ്റെ പഴക്കം എന്നിവയെ ആശ്രയിച്ചാണ് വാടകയിൽ വെത്യാസം വരുന്നത്.
2023ൽ ഷാർജയിലെ പ്രമുഖ പ്രദേശങ്ങളിൽ 24,000 ദിർഹം മുതൽ ഒരു കിടപ്പുമുറി ഫ്ലാറ്റിന് വാടക 30,000 ദിർഹം മുതൽ 36,000 ദിർഹം വരെയായി ഉയർന്നിട്ടുണ്ട്. ഷാർജയിൽ രണ്ട് ബെഡ്‌റൂം ഫ്ലാറ്റിന് 36,000 ദിർഹം മുതൽ 52,000 ദിർഹം വരെയാണ് നിലവിലെ വിപണി വിലയെന്ന് എ ആൻഡ് എച്ച് റിയൽ എസ്റ്റേറ്റിലെ മാനേജർ മുഹമ്മദ് റയ്യാനും പറയുന്നു.
ചെറിയ കുടുംബങ്ങൾ ഒറ്റമുറി അപ്പാർട്ടുമെൻ്റുകളെ ഇഷ്ടപ്പെടുമ്പോൾ നാലംഗ കുടുംബങ്ങളാണ് സാധാരണയായി രണ്ടു കിടപ്പുമുറികളുള്ള അപ്പാർട്ടുമെൻ്റുകൾ ആശ്രയിക്കുന്നത്. അതേസമയം യാത്രയും അനുബന്ധ സൌകര്യങ്ങളും കണക്കിലെടുത്താൽ അൽ നഹ്ദ, അൽ തവൂൻ, അൽ മജാസ് എന്നിവയാണ് ഭൂരിപക്ഷം താമസക്കാരുടേയും ഇഷ്ടപ്പെട്ട മേഖലകളെന്നും ഈ രംഗത്തെ വിഗദ്ധർ സൂചിപ്പിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc