യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴയെന്ന് മുന്നറിയിപ്പ്. ലൈസൻസ് പുതുക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴോ പത്ത് വര്‍ഷം കൂടുമ്പോഴോ ലൈസന്‍സ് പുതുക്കേണ്ടി വരും. എന്നാല്‍ നിയമലംഘകര്‍ കൂടന്ന പശ്ചാത്തലത്തിലാണ് അതേറിറ്റി വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
യുഎഇ സര്‍ക്കാറിന്റേയും ഗതാഗത വകുപ്പിന്റേയും ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത് അനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് കാലതാമസം നേരിട്ടാല്‍ പ്രതിമാസം പത്ത് ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നാണ്. പരമാവധി പിഴ 500 ദിര്‍ഹമായും നിജപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ കാലഹരണപ്പെട്ടതാണെങ്കിൽ വീണ്ടും റോഡ് ടെസ്റ്റ് വിജയിച്ചതിന് ശേഷം മാത്രമേ ലൈസന്‍സ് പുതുക്കിനല്‍കൂ.
അതേസമയം ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത കേന്ദ്രത്തിലെ കണ്ണുപരിശോധനാ ഫലവും നിര്‍ബന്ധമാണ്. രേഖകൾ ഹാജരാക്കിയാല്‍ ഓണ്‍ലൈന്‍ വഴി അഞ്ച് മിനിറ്റിനകം പുതുക്കിയ ലൈസന്‍സ് സ്വന്തമാക്കാമെന്നും ആര്‍ടിഎ അറിയിച്ചു.