യുഎഇയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ മാസം 21 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുളള നടപടികൾ സൗദി അറേബ്യയില്‍ പുരോഗമിക്കുകയാണ്. മെയ് മാസത്തില്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം മക്കയില്‍ എത്തും.
ഹജ്ജ് തീർത്ഥാടകർക്കായി കുറഞ്ഞ നിരക്കിൽ ഇന്ത്യയിലേക്ക് നേരിട്ട് കൂടുതൽ വിമാന സർവീസുകൾ തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫവാൻ അൽ റബിയ പറഞ്ഞു. ഈ വർഷം 12 ലക്ഷം ഇന്ത്യക്കാർ ഉംറ നിർവഹിച്ചതായും കഴിഞ്ഞ വർഷത്തെക്കാൾ 74 ശതമാനത്തിന്റെ വർധനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.