യുഎഇയിൽ ശക്തമായ മൂടൽമഞ്ഞാണ് തുടരുന്നത്. ഇതേത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്ന് ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും കാൽനട യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നും നിർദേശമുണ്ട്. മാത്രമല്ല, ഗതാഗത മുന്നറിയിപ്പുകൾ അനുസരിച്ച് വാഹനമോടിക്കണമെന്നും നിർദേശമുണ്ട്.
ദ്വീപുകളിലും ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗതയിലും വടക്കുപടിഞ്ഞാറ് നിന്ന് തെക്കുകിഴക്ക് ദിശയിലേക്ക് 35 കിലോമീറ്റർ വരെ വേഗതയിലും വീശാനിടയുണ്ട്.