വയനാട് മുണ്ടകൈ ഉരുൾപൊട്ടൽ പ്രവാസലോകത്തേയും ഉലച്ചുകളഞ്ഞു. ദുരന്തമറിഞ്ഞത് മുതൽ വയനാട്ടിൽ നിന്നുള്ള പ്രവാസികൾ തങ്ങളുടെ ഉറ്റവരും ബന്ധുക്കളും സുരക്ഷിതരാണോയെന്ന അന്വേഷണത്തിലാണ്.ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടമായെന്നറിഞ്ഞ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലുള്ള പ്രവാസികളെ എങ്ങന ആശ്വസിപ്പിക്കണം എന്നറിയതെ വിഷമിക്കുകയാണ് സഹപ്രവർത്തകരും സഹവാസികളും.
യുഎഇ ,സൌദി , ബഹ്റിൻ തുടങ്ങി ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലും എന്നിവിടങ്ങളിലാണ് ദുരന്തബാധിത പ്രദേശത്തുനിന്നെത്തിയ നിരവധി പ്രവാസികളുണ്ട്. സൌദി അൽഹസയിലെ പ്രവാസിയായ വയനാട് സ്വദേശി ജിഷ്ണു രാജനും യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് 37കാരനായ ഷാജഹാനും ഇവരിൽ ചിലർമാത്രം.നാട്ടിലെ വിവരങ്ങൾ യഥാവിധം അറിയാനാകാതെ വിഷമിക്കുകയാണിവർ.
അതേസമയം വയനാടിനെ സഹായിക്കാൻ പ്രവാസി ബിസിനസ്സുകാരും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ചെറുതും വലുതുമായ സംഘടകൾ സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും അഞ്ച് കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കഴിഞ്ഞു.
വയനാട് ജില്ലാകളക്ടർ, ജനപ്രതിനിധികൾ തുടങ്ങി കൂടിയാലോചനകൾക്ക് ശേഷം ഷാർജ ഇന്ത്യൻ അസോസിയേഷനും ദുരന്തഭൂമിയിൽ ആവശ്യമായ സഹായമെത്തിക്കും. അബുദാബി കെഎംസിസിയും സഹായ ഹസ്തവുമായി രംഗത്തുണ്ട്. യുഎഇയിലെ സാംസ്കാരിക സംഘടനയായ ‘ഓർമ്മ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ അടിയന്തരസഹായമായി നൽകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc