യുഎഇയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം, ഇടിമിന്നൽ നിർദ്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി (NCEMA). കനത്ത മഴയുള്ള സമയത്ത് അനാവശ്യമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കമെന്നും NCEMA പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു. വെള്ളക്കെട്ട് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ഏതെങ്കിലും ഔട്ട്ഡോർ ജോലികളും പ്രവർത്തനങ്ങളും മാറ്റിവയ്ക്കാനും, അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തേക്ക് പോകാനും ശുപാർശ ചെയ്യുന്നു. കുട്ടികളെ കഴിവതും വീടിനുള്ളിൽ നിർത്താനും രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
വെള്ളപ്പൊക്ക ബാധിത മേഖലകൾ ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡുകൾ മുറിച്ചുകടക്കുന്നതിൽ അതീവ ശ്രദ്ധവേണമെന്നും അധികൃതർ പറഞ്ഞു. പ്രത്യേകിച്ച് താഴ്‌വരകൾക്കും അണക്കെട്ടുകൾക്കും സമീപമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം. ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. പരസ്യബോർഡുകൾ, മരങ്ങൾ, എന്നിവയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് പ്രധാനമാണ്.
الامارات : الصواعق في أبوظبي الان #منخفض_الهمايل #مركز_العاصفة
9_3_2024 pic.twitter.com/hN7k80H6Ks— مركز العاصفة (@Storm_centre) March 8, 2024
കൂടാതെ, ഇടിമിന്നലുള്ള സമയത്ത്, തുറസ്സായ സ്ഥലങ്ങളിൽ മൊബൈൽ അല്ലെങ്കിൽ ലാൻഡ് ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഔദ്യോഗിക മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ പിന്തുടരണമെന്നും ആധികാരിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശ്രദ്ധവെയ്ക്കണമെന്നും NCEMA വ്യക്തമാക്കി.
The cooperation between individuals and official authorities, along with responsive measures taken by these authorities, is the key factor in ensuring public safety and minimizing risks and damages. Here are the safety guidelines based on the expected weather conditions. pic.twitter.com/lpnSQ4eo7c
— NCEMA UAE (@NCEMAUAE) March 8, 2024