യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.
മഴയ്ക്കൊപ്പം കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.
തണുത്ത കാലാവസ്ഥയായതിനാൽ രാജ്യത്തിൻ്റെ പർവ്വതപ്രദേശങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസായി കുറയുകയും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും.