യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. കിഴക്കൻ, വടക്കൻ മേഖലകളുടെ ചില ഭാഗങ്ങളിൽ ഉച്ചയോടെ മഴ പെയ്യാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ.
പൊതുവേ, ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അബുദാബിയിൽ 37 ഡിഗ്രി സെൽഷ്യസും ദുബായിൽ 36 ഡിഗ്രി സെൽഷ്യസുമായി മെർക്കുറി ഉയരും.