ലോകകപ്പ് ഖത്തറിലാണെങ്കിലും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ യുഎഇയും തയ്യാറെടുപ്പില്‍. 2022- ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഹയ്യ കാർഡ് ഉടമകൾക്കായി യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു.
നവംബർ ഒന്ന് മുതല്‍ അപേക്ഷിക്കാം
വിസ അപേക്ഷകൾ നവംബർ ഒന്ന് മുതൽ സ്വീകരിക്കും. 100 ദിർഹം വിലയുള്ള വിസയ്ക്ക് 90 ദിവസമാണ് കാലാവധി. പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാന്‍ അനുമതിയുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്‌സൈറ്റ് (www.icp.gov.ae) വഴി പ്രത്യേക ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. യുഎഇയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലുള്ള നിയമങ്ങൾ പ്രകാരം എമിറേറ്റ്‌സ് സന്ദര്‍ശിക്കാനും കഴിയും.
ദോഹയിലേക്ക് 45 മിനിറ്റ് യാത്ര
ദുബായില്‍നിന്ന് വിമാനത്തില്‍ 45 മിനിറ്റിനകം ദോഹയില്‍ എത്തിച്ചേരാനാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് യുഎഇ. മൾട്ടിപ്പിൾ റീ എന്‍ട്രി വിസ നല്‍കുന്നതോടെ ലോകകപ്പിനെത്തുന്നവരുടെ പ്രധാന ഇടത്താവളമായി യുഎഇ മാറും. കളിപ്രേമികളേയും സന്ദര്‍ശകരേയും ലക്ഷ്യമിട്ട് വിമാനകമ്പനികൾ ഷട്ടില്‍ സര്‍വ്വീസുകൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ൈഫ്ല ദുബൈ പ്രതിദിനം 60 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സമാനമായി മറ്റ് വിമാനകമ്പികളും ഷട്ടില്‍ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
സൗദിയും തയ്യാര്‍
അതേസമയം നവംബർ 1 മുതൽ അടുത്ത വർഷം ജനുവരി 23 വരെയുള്ള ലോകകപ്പ് സണിൽ ഹയ്യ കാർഡ് ഉടമകൾക്ക് 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാമെന്ന് സൗദിയും വ്യക്തമാക്കി. സൗദി ഖത്തര്‍ അതിര്‍ത്തിയും ഇതിനകം ഹയ്യാ കാര്‍ഡ് ഉടമകൾക്കായി തുറന്നുകഴിഞ്ഞു.
ഹയ്യ കാർഡ്
ഹയ്യ കാർഡ് ടൂർണമെന്റ് കാലയളവിൽ വിസയ്ക്ക് സമാനമായി ഖത്തറിലേക്കുള്ള പ്രവേശന പെർമിറ്റായി പ്രവർത്തിക്കും. മത്സരങ്ങൾ നേരില്‍ കാണാന്‍ ടിക്കറ്റ് സ്വന്തമാക്കിയിട്ടുളള ആരാധകര്‍കക്ക് ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹയ്യ കാർഡ് ഉടമകൾക്ക് സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും ഖത്തര്‍ നല്‍കുന്നുണ്ട്.