സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരസ്യങ്ങളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021ലെ ഫെഡറൽ ഉത്തരവ് നിയമം 34ന്റെ ആർട്ടിക്കിൾ 48 പ്രകാരമാണ് നടപടികളെടുക്കുകയെന്നും മുന്നറിയിപ്പ്.
ഇൻഫർമേഷൻ നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജി സൊല്യൂഷനുകൾ അല്ലെങ്കിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ തെറ്റിധാരണ ജനകമായ പര്യങ്ങൾ നല്‍കുകയൊ, തെറ്റായ ഡേറ്റ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും പ്രോത്സാഹിപ്പിക്കുകയൊ ചെയ്താല്‍ 20,000 ദിര്‍ഹം മുതല്‍ 50, 000 ദിര്‍ഹം വരെ പിഴയും തടവും ലഭ്യമാകുന്ന കുറ്റമാണെന്നും പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നേരിട്ടൊ, ഡിജറ്റല്‍ രൂപത്തിലൊ തെറ്റധരിപ്പിച്ച് നടത്തപ്പെടുന്ന പ്രൊമോട്ടിംഗ്, ബ്രോക്കിംഗ്, ഡിജിറ്റൽ കറൻസി , യുഎഇയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടാത്ത പേയ്‌മെന്റ് യൂണിറ്റ്, ലൈസൻസ് നേടാതെയുള്ള ഇടപാടുകൾ എന്നിവയ്ക്കെതിരേയും കര്‍ശന നടപടികളുണ്ടാകും.
കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കിടയിൽ നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിർമ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും തുടര്‍ ഇടപെടലുകൾ ഉണ്ടാകുമെന്നും പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.