നബി ദിനം അടുത്തെത്തി; യുഎഇയില്‍ നീണ്ട വാരാന്ത്യ അവധിയ്ക്ക് സാധ്യതയില്ല

Date:

Share post:

ഈ വര്‍ഷത്തെ നബിദിനം ഒക്ടോബര്‍ എട്ടിന്. ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ യുഎഇയില്‍ നീണ്ട വാരാന്ത്യ അവധിക്ക് സാധ്യതയില്ല. പ്രവാചകന്റെ ജന്മദിനം ശനിയാഴ്ച ആയതിനാല്‍ നീണ്ട അവധി ദിനങ്ങൾ ഉണ്ടാകില്ല. ശനി, ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് ബാധകമല്ലെങ്കിലും ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് അവധിയായി ലഭിക്കും.

എന്നാല്‍ ഡിസംബർ 1, 2 തീയതികളിൽ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നീണ്ട വാരാന്ത്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ദേശീയ ദിനാചരണം. ഡിസംബർ 1 വ്യാഴാ‍ഴ്ച മുതല്‍ ഡിസംബർ 4 ഞായർ വരെ നാല് ദിവസം ഔദ്യോഗിക അവധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വര്‍ഷാന്ത്യത്തിലേക്ക് അടുക്കുമ്പോൾ പൊതു അവധികളും അവസാനിക്കുകയാണ് . നബി ദിനവും ദേശീയ ദിനവും മാത്രമാണ് യുഎഇയില്‍ അവശേഷിക്കുന്നത്. പിന്നീട് 2023 ഏപ്രിലിൽ ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ചാകും താമസക്കാർക്ക് നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭ്യമാവുക.

അതേസമയം നബിദിന ആഘോഷങ്ങളെപ്പറ്റിയും അവധിയെപ്പറ്റിയും വിശദമായ ഔദ്യോഗിക അറിയിപ്പുകൾ വരും ദിവസങ്ങളില്‍ പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...